TamilNadu Assembly Election 2021 | 'നമ്മൾ ഒരുമിച്ച് നിൽക്കണം': സ്റ്റാലിന് അഭിനന്ദനവുമായി ശശി തരൂർ
Last Updated:
ആകെ 245 സീറ്റുകളുള്ള തമിഴ്നാട്ടിൽ 150ൽ അധികം സീറ്റുകളിൽ വ്യക്തമായ ലീഡ് നേടിയാണ് ഡി എം കെ വിജയം രുചിച്ചത്.
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ എം കെ സ്‌റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ അധികാരത്തിലേക്ക് എത്തിയിരിക്കുകയാണ്. ആകെ 234 സീറ്റുകളുള്ള തമിഴ് നാട് നിയമസഭയിലേക്ക് 150ൽ അധികം സീറ്റുകളുമായാണ് ഡി എം കെ സഖ്യം അധികാരത്തിലേക്ക് എത്തുന്നത്. പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഡി എം കെ അധികാരത്തിൽ എത്തുന്നത്.
അതേസമയം, എം കെ സ്റ്റാലിന് അഭിനന്ദനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി നേതാക്കളാണ് രംഗത്തെത്തിയത്. ശശി തരൂർ എം പിയും ഡി എം കെയുടെ വിജയത്തിൽ രാഹുൽ എം കെ സ്റ്റാലിനെ അഭിനന്ദിച്ചു.
'എംകെ സ്റ്റാലിന്റെ വിജയത്തിന് അഭിനന്ദനങ്ങൾ. തമിഴ്‌നാട്ടിൽ സദ്ഭരണം പുനസ്ഥാപിക്കുന്ന ഒരു പാർട്ടിയുമായി സഖ്യമുണ്ടാക്കിയതിൽ എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും സന്തോഷമുണ്ട്. നമ്മൾ ഒന്നിച്ച് സഹകരണ ഫെഡറലിസത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയ്ക്കും വേണ്ടി നിലകൊള്ളണം.' - ശശി തരൂർ തന്റെ ട്വീറ്റിൽ കുറിച്ചു.
advertisement
ആകെ 245 സീറ്റുകളുള്ള തമിഴ്നാട്ടിൽ 150ൽ അധികം സീറ്റുകളിൽ വ്യക്തമായ ലീഡ് നേടിയാണ് ഡി എം കെ വിജയം രുചിച്ചത്. അതേസമയം, 41 പേരുടെ വിജയമാണ് ഇപ്പോൾ തമിഴ് നാട്ടിൽ ഔദ്യോദഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
DMK: 24
AIADMK: 9
INC: 5
CPI: 2
CPIM: 1
സ്റ്റാലിനെ അഭിനന്ദിച്ച് രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട് രംഗത്തെത്തി. തമിഴ്നാട്ടിൽ ഡി എം കെയുമായി സഖ്യം ഉണ്ടാക്കിയ കോൺഗ്രസ് നേതാവ് അഴഗിരിയെയും അശോക് ഗെലോട്ട് അഭിനന്ദിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 02, 2021 7:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
TamilNadu Assembly Election 2021 | 'നമ്മൾ ഒരുമിച്ച് നിൽക്കണം': സ്റ്റാലിന് അഭിനന്ദനവുമായി ശശി തരൂർ










